Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhoomi Kumbakonam

മഹാരാഷ്‌ട്ര ഭൂ​മി ​ കും​ഭ​കോ​ണം;ഉന്നതതല അന്വേഷണ സമിതി രൂപവത്കരിച്ചു

മു​​​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌‌​​​ട്ര ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ജി​​​ത് പ​​​വാ​​​റി​​​ന്‍റെ മ​​​ക​​​ൻ പാ​​​ർ​​​ഥ് പ​​​വാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട ഭൂ​​​മി ഇ​​​ട​​​പാ​​​ടി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചു.

അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി (റ​​​വ​​​ന്യു) വി​​​കാ​​​സ് ഖാ​​​ർ​​​ഗെ ത​​​ല​​​വ​​​നാ​​​യ സ​​​മി​​​തി​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക. ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം.


പൂ​​​ന​​​യി​​​ലെ മു​​​ൻ​​​ധ്വ​​​യി​​​ലെ 40 ഏ​​​ക്ക​​​ർ ഭൂ​​​മി 300 കോ​​​ടി രൂ​​​പ​​​യ്ക്ക് പാ​​​ർ​​​ഥ് പ​​​വാ​​​ർ പ​​​ങ്കാ​​​ളി​​​യാ​​​യ ക​​​ന്പ​​​നി​​​ക്ക് വി​​​റ്റ​​​താ​​​ണ് വി​​​വാ​​​ദ​​​മാ​​​യ​​​ത്. 1800 കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ഭൂ​​​മി​​​യാ​​​ണി​​​ത്.

മ​​​​​​​ക​​​​​​​നെ​​​​​​​തി​​​​​​​രാ​​​​​​​യി ഭൂ​​​​​​​മി​​​​​​​കും​​​​​​​ഭ​​​​​​​കോ​​​​​​​ണ ആ​​​​​​​രോ​​​​​​​പ​​​​​​​ണം ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന​​​​​​​തി​​​​​​​നു പി​​​​​​​ന്നാ​​​​​​​ലെ മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര ഉ​​​​​​​പ​​​​​​​മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി അ​​​​​​​ജി​​​​​​​ത് പ​​​​​​​വാ​​​​​​​ർ മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി ദേ​​​​​​​വേ​​​​​​​ന്ദ്ര ഫ​​​​​​​ഡ്നാ​​​​​​​വി​​​​​​​സു​​​​​​​മാ​​​​​​​യി കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച ന​​​​​​​ട​​​​​​​ത്തി. എ​​​​​​​ൻ​​​​​​​സി​​​​​​​പി നേ​​​​​​​താ​​​​​​​ക്ക​​​​​​​ളാ​​​​​​​യ പ്ര​​​​​​​ഫു​​​​​​​ൽ പ​​​​​​​ട്ടേ​​​​​​​ലും സു​​​​​​​നി​​​​​​​ൽ താ​​​​ത്ക​​​​​​​റെ​​​​​​​യും അ​​​​​​​ജി​​​​​​​ത്തി​​​​​​​നൊ​​​​​​​പ്പ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

മും​​​​​​​ബൈ​​​​​​​യി​​​​​​​ൽ മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​യു​​​​​​​ടെ ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക വ​​​​​​​സ​​​​​​​തി​​​​​​​യാ​​​​​​​യ വ​​​​​​​ർ​​​​​​​ഷ​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച. മു​​​​​​​പ്പ​​​​​​​ത് മി​​​​​​​നി​​​​​​​റ്റോ​​​​​​​ളം കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച നീ​​​​​​​ണ്ടു. വാ​​ങ്ങി​​യ ഭൂ​​മി സ​​ർ​​ക്കാ​​രി​​ന്‍റേ​​താ​​ണെ​​ന്ന് പാ​​ർ​​ഥി​​നും ബി​​സി​​ന​​സ് പ​​ങ്കാ​​ളി​​ക്കും അ​​റി​​യി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്ന് അ​​ജി​​ത് പ​​വാ​​ർ പ​​റ​​ഞ്ഞു. വി​​വാ​​ദ​​മാ​​യ ഭൂ​​മി ഇ​​ട​​പാ​​ട് റ​​ദ്ദാ​​ക്കി​​യെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ത​​ങ്ങ​​ളു​​ടെ മ​​ക്ക​​ൾ ചെ​​യ്യു​​ന്ന തെ​​റ്റി​​ന് മ​​ന്ത്രി​​മാ​​ർ ഉ​​ത്ത​​രാ​​വാ​​ദി​​ത്വ​​മേ​​ൽ​​ക്ക​​ണ​​മെ​​ന്ന് അ​​ഴി​​മ​​തി​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ നേ​​താ​​വ് അ​​ണ്ണാ ഹ​​സാ​​രെ പ​​റ​​ഞ്ഞു. ഭൂ​​മി ഇ​​ട​​പാ​​ടി​​ൽ ക്ര​​മ​​ക്കേ​​ടു​​ണ്ടെ​​ന്നു ക​​ണ്ടെ​​ത്തി​​യാ​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം ആവശ്യപ്പെട്ടു. ജ​​ന്മ​​ഗ്രാ​​മ​​മാ​​യ റാ​​ലേ​​ഗ​​ൻ സി​​ദ്ധി​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അണ്ണാ ഹസാരെ.

Latest News

Corehub Up